Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electrocution

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ന് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: വൈ​ദ്യു​ത ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം വ​ട​ക​ര ഒ​ലി​യ​പ്പു​റം ആ​ലു​ങ്ക​ൽ വീ​ട്ടി​ൽ വി​നോ​ദ് ജോ​ർ​ജ് (50) ആ​ണ് മ​രി​ച്ച​ത്.

കു​റ​വി​ല​ങ്ങാ​ട് കെ​എ​സ്ഇ​ബി സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ തോ​ട്ടു​വാ കാ​ളി​യാ​ർ​തോ​ട്ടം ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ട്രാ​ൻ​സ്ഫോ​മ​റി​നു സ​മീ​പ​ത്തെ വൈ​ദ്യു​ത​ത്തൂ​ണി​ലെ സ​ർ​വീ​സ് ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​നോ​ദി​ന് ഷോ​ക്കേ​റ്റ​ത്.

തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത​പ്ര​വാ​ഹം ഉ​ണ്ടാ​യ​തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ കെ​എ​സ്ഇ​ബി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി വി​നോ​ദ് കു​റ​വി​ല​ങ്ങാ​ട് സെ​ക്ഷ​നി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​നൊ​പ്പം കാ​ളി​യാ​ർ​തോ​ട്ടം ഭാ​ഗ​ത്ത് സ​ർ​വീ​സ് ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി എ​ത്തി​യ​ത്. ഭാ​ര്യ: ഷീ​ബ. മ​ക​ൾ: ആ​ൽ​ബി​ത.

Kerala

വൈദ്യുതാഘാതമേറ്റ യുവതിയുടെ ഗർഭം അലസി; ചികിത്സ വൈകിയെന്ന് ബന്ധുക്കളുടെ പരാതി

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്‍റെ ഭാര്യ നജിലയ്ക്കാണ് (26) വൈദ്യുഘാതമേറ്റത്.

വെള്ളിയാഴ്ച രാവിലെ വീട്ടിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് അപകടം. യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു
പരാതി.

യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

സ്‌കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്‍റെ സ്ഥിതി അറിയാനാകുവെന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്‌ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു.

വൈകുന്നേരം മൂന്നോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച നജിലയെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. വീണ്ടും സ്കാൻ ചെയ്തപ്പോൾ ശിശുവിന് അനക്കമില്ലെന്നു കണ്ടെത്തി. തുടർന്നു യുവതിയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

നജിലയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും ഇന്ന് തുടർചികിത്സയ്ക്കു വിധേയമാക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ. ഹരികുമാർ പറഞ്ഞു.ബീച്ച് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പരിശോധിച്ച് ജീവൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നാണു ബന്ധുക്കളുടെ അഭിപ്രായം.

അവരുടെ പ്രതിഷേധത്തെ തുടർന്നു പോലീസെത്തി നജിലയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും സൗത്ത് പോലീസ് പറഞ്ഞു.

സംഭവത്തിൽ കെ.സി. വേണുഗോപാൽ എംപി ജില്ലാ മെഡിക്കൽ ഓഫിസറോടു റിപ്പോർട്ട് തേടി. ബീച്ച് വനിതാ-ശിശു ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കേസെടുക്കുമെന്നു സൗത്ത് പോലീസ് അറിയിച്ചു.

Kerala

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ കു​ടു​ങ്ങി​യ​ത് അ​ര​മ​ണി​ക്കൂ​ർ; ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്

വൈ​ക്കം: തെ​ങ്ങി​ൽ നി​ന്ന് പ​ച്ചോ​ല വെ​ട്ടി​യി​ടു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ തൊ​ഴി​ലാ​ളി അ​ര​മ​ണി​ക്കൂ​റോ​ളം തെ​ങ്ങി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. മ​റ​വ​ൻ​തു​രു​ത്ത് ത​റ​വ​ട്ട​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തെ​ങ്ങി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കൊ​ച്ചു​പ​റ​മ്പി​ൽ വി​നു (46) വി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ താ​ഴെ​യി​റ​ക്കി​യ​ത്.

തെ​ങ്ങി​ൽ നി​ന്ന് വെ​ട്ടി​യി​ട്ട പ​ച്ചോ​ല സ​മീ​പ​ത്തെ വൈ​ദ്യു​ത ലൈ​നി​ൽ തട്ടിയതോടെയാണ് വി​നു​വി​ന് ഷോ​ക്കേ​റ്റത്. ലൈ​നി​ൽ ത​ങ്ങി​യ പ​ച്ചോ​ല ഭാ​ഗ്യ​വ​ശാ​ൽ അ​വി​ടെ​നി​ന്ന് വേ​ർ​പെ​ട്ടു മാ​റി​യ​താ​ണ് വി​നു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. എ​ങ്കി​ലും ഷോ​ക്കേ​റ്റ ആ​ഘാ​ത​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് താ​ഴേ​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​തെ തെ​ങ്ങി​ൽ ത​ന്നെ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

വി​നു​വി​ന്‍റെ കൈ​ക​ൾ​ക്ക് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റിട്ടുണ്ട്. കാലിന് മരവിപ്പുള്ളതിനാൽ വിദഗ്ധമായ അസ്ഥിരോഗ ചികിത്സ വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് അ​തി​സാ​ഹ​സി​ക​മാ​യാ​ണ് വി​നു​വി​നെ താ​ഴെ​യി​റ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം സു​ക​ന്യ അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

 

Kerala

പ്ര​ഷ​ർ വാ​ഷ​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ക​ഴു​കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കാ​ക്കൂ​രി​ൽ പ്ര​ഷ​ർ വാ​ഷ​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ക​ഴു​കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ക്കൂ​ർ പാ​വ​ണ്ടൂ​ർ മ​ഞ്ച​പ്പാ​റ​ക്ക​ൽ ചാ​ത്തു​വി​ന്‍റെ​യും ഷി​ജി​യു​ടെ​യും മ​ക​ൻ അ​ഭി​ജി​ത്ത്(17)​ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന് പു​റ​ത്തു​ള്ള ത​റ പ്ര​ഷ​ർ വാ​ഷ​ർ ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ന്ന​തി​നി​ടെ​യാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. ബോ​ധ​ര​ഹി​ത​നാ​യി വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ഭി​ജി​ത്തി​ന് ചു​റ്റും വെ​ള്ള​മു​ണ്ടാ​യി​രു​ന്നു.

വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം അ​ഭി​ജി​ത്തി​നെ ബാ​ലു​ശേ​രി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പാ​വ​ണ്ടൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്.

National

റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ൽ നി​ന്നും ചാ​ടി​യ​യാ​ൾ വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ റെ​യി​ൽ ഓ​വ​ർ​ബ്രി​ഡ്ജി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ബാ​ലി​ഗ​ഞ്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക എ​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ഉ​ദ്ദേ​ശ്യം. എ​ന്നാ​ൽ ട്രെ​യി​ൻ പെ​ട്ട​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ക​യും താ​ഴേ​ക്ക് ചാ​ടി​യ ഇ​യാ​ൾ ട്രെ​യി​നി​ന് മു​ക​ളി​ലെ വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ക​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വൈ​കി.

 

National

ക​ബ​ഡി മ​ത്സ​ര​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​തം; മൂ​ന്നു​പേ​ർ മ​രി​ച്ചു

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ക​ബ​ഡി മ​ത്സ​ര​ത്തി​നി​ടെ മൂ​ന്ന് പേ​ർ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. കൊ​ണ്ട​ഗാ​വ് ജി​ല്ല​യി​ലെ ബ​ദ​രാ​ജ്പൂ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള രാ​വ​സ്വാ​ഹി ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

സ​തീ​ഷ് നേ​തം, ശ്യാം​ലാ​ൽ നേ​തം, സു​നി​ൽ ഷോ​രി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് കാ​ണി​ക​ൾ​ക്കു​ള്ള ടെ​ന്‍റ് സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പ് തൂ​ണി​ൽ 11-കെ​വി വൈ​ദ്യു​തി ലൈ​ൻ ത​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ഇ​തേ​തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ വി​ശ്രാം​പു​രി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up